ബൻസിഗറിന്റെ മരണത്തിലെ ദുരൂഹത നീക്കാനൊരുങ്ങി തീരദേശ പോലീസ്
1576836
Friday, July 18, 2025 6:13 AM IST
വിഴിഞ്ഞം: കടലിൽ വീണ ബൻസിഗറിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ തീരദേശ പോലീസ്. മുങ്ങിമരണമാണെന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടെങ്കിലും കാലുകൾ ചങ്ങലയ്ക്ക് ബന്ധിച്ചിരുന്നതാണ് ദുരൂഹതയ്ക്ക് കാരണമായത്. എന്നാൽ ഇയാളുടെ മരണം ആത്മഹത്യയെന്നും പോലീസ് വിലയിരുത്തുന്നു.
കടലിൽ ചാടുന്നതിന് മുൻപ് ദൃശ്യങ്ങൾ ബൻസിഗർ സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയിരുന്നതായും അറിവുണ്ട്. സംഭവ ദിവസം ഉൾക്കടലിൽ ഇയാളുടെ വള്ളത്തിൽനിന്നു കണ്ടെടുത്ത ഫോൺ ശാസ്ത്രീയ പരിശോധനക്കയച്ചിരിക്കുകാണ്. അതിന്റെ ഫലം കിട്ടുന്നതോടെ കൂടുതൽ വിവരങ്ങൾ വെളിവാകുമെന്നും പോലീസ് വിലയിരുന്നുന്നു.
പൂവാർ പള്ളം പുരയിടത്തിൽ നിന്നു വിഴിഞ്ഞം കോട്ടപ്പുറം തെന്നൂർക്കോണം കുഴിവിളയിൽ താമസമാക്കിയ ക്രിസ്തുദാസിന്റെ മകൻ ബൻസിഗറി (39)ന്റെ മരണമാണ് പോലീസിന് തലവേദനയായിത്തീർ ന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം വിഴിഞ്ഞത്തുനിന്നു സ്വന്തം വള്ളത്തിൽ മീൻ പിടിക്കാൻ പുറപ്പെട്ട ബൻസിഗാറിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് പൊഴിയൂർ തീരത്തുനിന്ന് കണ്ടെത്തിയത്. കാലിലെ ചങ്ങല കൊണ്ടുള്ളകെട്ടും മണൽ നിറച്ച കന്നാസിന്റെ ഭാരവും കാരണം മൃതദേഹം ഉയർന്നു വരുന്നതിനു തടസമായിരുന്നു.