തി​രു​വ​ന​ന്ത​പു​രം: ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ സാ​മ്പ​ത്തി​ക പി ന്നാക്കാ​വ​സ്ഥ, ക്ഷേ​മം എ​ന്നി​വ സം​ബ​ന്ധി​ച്ച സ​മ​ഗ്ര നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​ട​ങ്ങി​യ ജ​സ്റ്റീസ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് ലൂ​ര്‍​ദ് ഫൊ​റോ​ന പ​ള്ളി ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ടും മു​ഖ്യ​മ​ന്ത്രി​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

2023 മേയ് 18നു ​സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട റി​പ്പോ​ര്‍​ട്ട് ര​ണ്ടു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷ​വും പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത നി​ല​പാ​ട് സ​ര്‍​ക്കാ​രി​ന്‍റെ ക​ടു​ത്ത അ​നീ​തി​യാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്. വ​നം, വ​ന്യ​ജീ​വി പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ പ​ര​സ്പ​രം പ​ഴി ചാ​രു​ക​യും പ​രി​ഹാ​രം കാ​ണാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന കേ​ന്ദ്ര, സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്റു​ക​ളു​ടെ നി​ല​പാ​ടി​ലും യോ​ഗം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

ര​ണ്ടു പ്ര​ശ്‌​ന​ങ്ങ​ളി​ലും സ​ര്‍​ക്കാ​രു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ടു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​മു​ണ്ടാ​യി. പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ ഫി​ലി​പ്പ് ക​രി​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ബ്രി​ന്‍റോ മ​ന​യ​ത്ത്, ഗ്ലോ​ ബ​ല്‍ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് നി​ക്കോ​ളാ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം ജോ​സ്, ട്ര​ഷ​റ​ര്‍ ജോ​ണി ജോ​സ്, ഭാ​ര​വാ​ഹി​ക​ളാ​യ എ​ന്‍.​എ. സെ​ബാ​സ്റ്റി​യ​ന്‍, ടോ​മി​ന ജോ​സ്, മീ​ര ഷാ​ജി, കെ.​ജെ. ജോ​സ​ഫ്, ജോ​ര്‍​ജ് വെ​ട്ടി​ക്കാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.