ഗ്യാസ് സിലിണ്ടര്‍ മോഷ്ടാവ് അറസ്റ്റില്‍
1565569
Saturday, June 7, 2025 7:05 AM IST
പേരൂര്‍ക്കട: പാചകവാതക സിലിണ്ടര്‍ മോഷ്ടിച്ചു മറിച്ചുവിറ്റയാളെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തു. കരമന തെലുങ്കുചെട്ടി തെരുവില്‍ ടി.സി 20/2205ല്‍ കാര്‍ത്തിക് (30) ആണ് അറസ്റ്റിലായത്. രണ്ടുദിവസം മുമ്പായിരുന്നു കേസിന്നാസ്പദമായ സംഭവം. മ്യൂസിയം സ്റ്റേഷന് പരിധിയില്‍ ഡിപിഐ ജംഗ്ഷനിലെ രജനി ഗ്യാസ് ഏജന്‍സിയില്‍ സൂക്ഷിച്ചിരുന്ന രണ്ടു സിലിണ്ടറുകളാണ് പ്രതി മോഷ്ടിച്ചത്. ഇതില്‍ ഒന്ന് തമ്പാനൂരിലും മറ്റൊന്ന് കരമനയിലുമുള്ള കടകളില്‍ പ്രതി വില്‍പ്പന നടത്തിയത് പോലീസ് കണ്ടെടുത്തു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കന്റോണ്‍മെന്റ് എസി സ്റ്റ്യുവര്‍ട്ട് കീലറിന്റെ നേതൃത്വത്തില്‍ മ്യൂസിയം സിഐ വിമല്‍, എസ്ഐമാരായ ഷിജു, വിപിന്‍, സിപിഒമാരായ രഞ്ജിത്ത്, സാജന്, ഡിക്സണ്‍, അരുണ്‍, ഹൈനസ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു