എസ്എൻഡിപി യോഗം നെടുമങ്ങാട് യൂണിയൻ ലഹരിവിരുദ്ധ റാലി
1565563
Saturday, June 7, 2025 6:56 AM IST
നെടുമങ്ങാട്: എസ്എൻഡിപി യോഗം നെടുമങ്ങാട് യൂണിയനിലെ വനിതാ സംഘം, യൂത്ത്മൂവ്മെന്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖത്തിൽ യൂണിയനിൽ ലഹരി വിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് എ. മോഹൻദാസിന്റെ അധ്യക്ഷതയിൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ജി.ആർ. അജീഷ് ഉദ്ഘാടനം ചെയ്തു.
വർധിച്ചുവരുന്ന സിന്തറ്റിക് അടക്കമുള്ള വിവിധ തരം രാസലഹരികളുടെ ഉപയോഗത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ചും നിയമപരമായ ശിക്ഷകളെക്കുറിച്ചും വിദ്യാർഥികളിൽ ബോധവത്കര ണം നടത്തേണ്ട രീതികളെക്കുുറിച്ചും ജി.ആർ. അജീഷ് ക്ലാസെടുത്തു.
യൂണിയൻ ആക്ടിംഗ് സെക്രട്ടറി ഗോപാലൻ റൈറ്റ് ലഹരി വിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്നു വനിതാ സംഘം അംഗങ്ങൾ അവതരിപ്പിച്ച ലഹരി വിരുദ്ധ ഫ്യൂഷൻ ഡാൻസ് അരങ്ങേറി. വനിതാ സംഘം സെക്രട്ടറി കൃഷ്ണ റൈറ്റ് സ്വാഗതവും, പ്രസിഡന്റ് ലതകുമാരി, യൂത്ത് മൂവ്മെന്റ് കൺവീനർ രതീഷ് പ്ലാത്തറ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു.
വിവിധ ശാഖകളിലെ ഭാരവാഹികൾ, വനിതാ സംഘം, മൈക്രോ യൂണിറ്റ് ഭാരവാഹികൾ, യൂത്ത്മൂവ്മെന്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ യൂത്ത്മൂവ്മെന്റ് ചെയർമാൻ നന്ദിയോട് രാജേഷ് നന്ദി പറഞ്ഞു.