വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു
1565567
Saturday, June 7, 2025 7:05 AM IST
നേമം: കോൺഗ്രസ് പാപ്പനംകോട് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ പുരസ്കാരം നൽകി ആദരിച്ചു. മികവ് 2025 എന്ന പേരിൽ കൈമനം ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മുൻ എംപി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
വാർഡ് പ്രസിഡന്റ് സുജി സുരേഷ് അധ്യക്ഷത വഹിച്ചു. മുൻ സ്പീക്കർ എൻ. ശക്തൻ, കെപിസിസി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ, ഡിസിസി ജനറൽ സെക്രട്ടറി കൈമനം പ്രഭാകരൻ, നേമം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.പി. അജിത് ലാൽ, ബ്ലോക്ക് മുൻ പ്രസിഡന്റ് തമലം കൃഷ്ണൻകുട്ടി, വൈ. താജുദീൻ, ജയ്മോൻ, ആർ. സുഗതൻ, സുദർശനൻ നായർ എന്നിവർ പ്രസംഗിച്ചു.