കാന്താരിവിള ഇരപ്പാന്കുഴി കടവില്‍ വിദ്യാർഥി മുങ്ങിമരിച്ചു
1565559
Saturday, June 7, 2025 6:56 AM IST
വെള്ളറട : യൂട്യൂബിലും മറ്റു ചാനലുകളിലുമായി റീല്‍ കണ്ട് അ ന്പൂരി കാന്താരി വിള ഇരപ്പാന് കുഴി കടവില്‍ കുളിക്കാനെത്തിയ 12 അംഗ സംഘത്തിലെ ഒരു വിദ്യാര്‍ഥി മുങ്ങി മരിച്ചു. തിരുവനന്തപുരം തുമ്പിടി വീട്ടില്‍ മാധവപുരം വേളിയില്‍ പ്രദീപിന്റെ മകന് ആദിത്യ(20)നാണ് മരിച്ചത്.
കടവില്‍ ഒന്നരയാള്‍ താഴ്ച യിൽ മാത്രമേ വെള്ളം ഉള്ളൂവെങ്കിലും ഇവിടെ കുളിക്കാന്‍ ഇറങ്ങരുതെന്നു പ്രദേശവാസികള്‍ പറഞ്ഞുവെങ്കിലും ആദിത്യന് വെള്ളത്തിലേക്കു എടുത്തു ചാടുകയായിരുന്നുവെന്നു നാട്ടു കാർ പറയുന്നു. ആ ചാട്ടത്തിനിടെ കടവിനടിയില് ഉണ്ടായിരുന്ന പാറയില്‍ മൂക്കിടിച്ചാണ് ആദി ത്യൻ മരണപ്പെട്ടത്. മൂക്കിടിച്ചതിനെ തുടര്‍ന്നു വെള്ളത്തില്‍നിന്ന് മുകളിലേക്കു വരാന്‍ ആദിത്യന് സാധിച്ചിട്ടില്ല. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും ആദിത്യ നെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഒപ്പം ഉണ്ടായിരുന്ന വിദ്യാര്‍ഥിസംഘം കടവില്‍ തന്നെ കുളിച്ചുകൊണ്ടു നിന്ന പ്രദേശവാസികളോടു വിവരം പറഞ്ഞു. പ്രദേശവാസികൾ ആദിത്യനെ കരയ്ക്ക് എടുത്ത വെങ്കിലുംരക്ഷിക്കാന് കഴിഞ്ഞില്ല. ഉടന്‍തന്നെ അമ്പൂരി സര്ക്കാരാശുപത്രിയിലെത്തിച്ചു. തുടര്‍ന്നു മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വിദ്യാര്‍ഥി സംഘം വെള്ളറട സ്റ്റേഷനില്‍ അറിയിച്ചതിനെ അനുസരിച്ച് വെള്ളറട പോലീസ് കേസെടുത്തു.