ആനി മസ്ക്രീനില്നിന്നും പ്രചോദനം ഉള്‍ക്കൊള്ളണം: ആര്‍ച്ച്ബിഷപ് തോമസ് ജെ. നെറ്റോ
1565557
Saturday, June 7, 2025 6:56 AM IST
തിരുവനന്തപുരം: കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന് സ്ഥാപകദിനവും ആനി മസ്ക്രീന് ജന്മദിനവും പാളയം സെന്റ് ജോസഫ്സ് കത്തീഡ്രല്‍ ഹാളില്‍ ആഘോഷിച്ചു. കെഎല്‍സിഡബ്ല്യൂഎ രൂപത പ്രസിഡന്റ് ജോളി പത്രോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനു കുമാരി ഉദ്ഘാടനം ചെയ്തു.
സ്ത്രീകള്‍ ചൂഷണത്തിനു വിധേയരാകരുതെന്നും സാമ്പത്തിക-ആരോഗ്യ മേഖലകളില്‍ സുരക്ഷിതരായിരിക്കണമെന്നും കളക്ടര്‍ ഓര്‍മിപ്പിച്ചു. ആനി മസ്ക്രിനില്നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടു സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ രാഷ്ട്ര നിര്‍മാണം നടത്തണമെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റോ പറഞ്ഞു.
മോണ്‍. യുജിന്‍ എച്ച്. പെരേര, ഫാ. ബീഡ് മനോജ് അമാദോ, മോണ്‍. വില്‍ഫ്രഡ്, ഫാ. കോസ്മോസ് തോപ്പില്‍, ഫാ. സെബാസ്റ്റ്യന്‍ കളബാടന്, വിമല സ്റ്റാന്‍ലി, ഷേര്‍ളി സ്റ്റാന്‍ലി, മെറ്റില്‍ഡ മൈക്കിള്‍, നക്ഷത്ര സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.