അന്താരാഷ്ട്ര ഭിന്നശേഷിദിനാചരണം സംഘടിപ്പിച്ചു
1484630
Thursday, December 5, 2024 6:56 AM IST
തിരുവനന്തപുരം: ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം - ഉണർവ്വ് 2024 - സംഘടിപ്പിച്ചു.
ഗവൺമെന്റ് വിമെൻസ് കോളജിൽ നടന്ന ഉണർവ്വ് 2024 ഐ.ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
വിവിധ വിഭാഗം ഭിന്നശേഷിക്കാരുടെ കലാമത്സരങ്ങൾ ദിനാചരണത്തോടനുബന്ധിച്ചു നടന്നു. വൈകുന്നേരം നടന്ന സമാപന സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിഭാഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ ഇത്തരം പരിപാടികൾ അനിവാര്യമാണെന്നു മന്ത്രി പറഞ്ഞു.
സാമൂഹ്യനീതി വകുപ്പിന്റെ വിജയാമൃതം, സഹചാരി പദ്ധതികളിൽ അർഹരായ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡും പ്രശസ് തി പത്രവും ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ വിതരണം ചെയ്തു. ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എസ്. ഷംനാദ് മുഖ്യപ്രഭാഷണം നടത്തി.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടന -സമാപന ചടങ്ങുകളിൽ അധ്യക്ഷനായിരുന്നു. ജില്ലാ സാമൂഹ്യനീതി ഓഫീസർ എം. ഷൈനിമോൾ, ഗവൺമെന്റ് വിമൻസ് കോളജ് പ്രിൻസിപ്പാൾ അനില എന്നിവരും ചട ങ്ങിൽ പങ്കെടുത്തു.