ഹിന്ദീ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്: ഡോ. ശശി തരൂർ
1494412
Saturday, January 11, 2025 6:21 AM IST
തിരുവനന്തപുരം: കേരള ഹിന്ദീ പ്രചാരസഭ സംഘടിപ്പിച്ച വിശ്വഹിന്ദീ ദിവസ് ശശി തരൂർ എംപി ഉദ്ഘാടനം ചെയ്തു.
ഭാരതം വിട്ട് മറ്റുരാജ്യങ്ങളിലെ ജനങ്ങളുമായി സംവദിക്കുന്നതിനും പഠനത്തിനോ തൊഴിൽ സംബന്ധമായോ ഇംഗ്ലീഷ് ആവശ്യമാണെങ്കിലും ഭാരതത്തിൽ ജീവിക്കുന്നതിന് ഹിന്ദീ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
എസ്. ഗോപകുമാർ അധ്യക്ഷത വഹിച്ച് സമ്മേളനത്തിൽ അഡ്വ. ബി. മധു, ഡോ. പി.ജെ. ശിവകുമാർ, ഡോ. ഷംലി, ഡോ. മധുബാല ജയചന്ദ്രൻ, ഡോ. സി.ജെ. പ്രസന്നകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.