മിഷന്-25: കോര്പറേഷന് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്
1494552
Sunday, January 12, 2025 2:40 AM IST
തിരുവനന്തപുരം: പ്രഗദ്ഭരും ജനസമ്മതിയുള്ള യുവാക്കളും സ് ത്രീകളുമടങ്ങുന്ന നേതാക്കളെ തിരുവനന്തപുരം കോര്പറേഷന് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ഇന്നുചേര്‍ന്ന മിഷന്-25 ന്റെ ഭാഗമായി രൂപീകരിച്ച ജില്ലാ കോര്‍കമ്മിറ്റി തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് പാലോട് രവി അറിയിച്ചു.
കഴിഞ്ഞ 40 വര്‍ഷമായി തിരുവനന്തപുരം നഗരത്തെ നരകതുല്യമാക്കി അഴിമതി നടത്തിയ എല്‍ഡിഎഫ് ഭരണത്തില്‍ ജനങ്ങള്‍ പൂര്‍ണമായും അതൃപ്തരാണ്. അസംതൃപ്തരായ ജനങ്ങളുടെ പൂര്‍ണമായ പിന്തുണ തേടി തിരുവനന്തപുരം കോര്പറേഷന് തിരിച്ചുപിടിക്കാന്‍ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍ കമ്മിറ്റി രൂപം നല്‍കിയതായും പാലോട് രവി പറഞ്ഞു.
ഡിസിസി പ്രസിഡന്റി ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എഐസിസി സെക്രട്ടറി അറിവഴകന് നിരീക്ഷകനായി പങ്കെടുത്തു. ഡോ. ശശി തരൂര്‍ എംപി, കെ. മുരളീധരന്, എംഎം. ഹസന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, എന്‍.ശക്തന്, വി.എസ്. ശിവകുമാര്‍, എം. ലിജു തുടങ്ങിയവര്‍ പങ്കെടുത്തു. നാളെ ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റു മാരുടെയും യോഗം ഉച്ചകഴിഞ്ഞ് 3.30ന് ഡിസിസി ഓഡിറ്റോറിയത്തില്‍ നടക്കും. നിയോജക മണ്ഡലം കോര്‍കമ്മിറ്റികള്‍ 14, 15 തീയതികളില്‍ നടക്കും.