ബൈക്കപകടത്തിൽ പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു
1494687
Sunday, January 12, 2025 9:58 PM IST
നിലമാമൂട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെട്ടിടനിർമാണ തൊഴിലാളി മരിച്ചു. ത്രേസ്യാപുരം നെടിയവിള വീട്ടിൽ സി.വിജയൻ(47)ആണ് മരിച്ചത്.
വെള്ളിയാഴ്ച്ച രാവിലെ 5.30ന് സ്വന്തമായുള്ള റബർ വെട്ട് കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുന്പോഴായിരുന്നു അപകടം. അപകടം വരുത്തിയ വാഹനത്തെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളറട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റാണിയാണ് വിജയന്റെ ഭാര്യ. മക്കൾ: വിദ്യ, വിശാഖ്, വിധു. മരുമകൻ: സുജിൻ.