രാജ്യം മിസൈൽ രംഗത്ത് വൻ ശക്തിയായി മാറും: ടെസി തോമസ്
1494548
Sunday, January 12, 2025 2:40 AM IST
തിരുവനന്തപുരം: രാജ്യം മിസൈൽ രംഗത്ത് വൻശക്തിയായി മാറുമെന്ന് എയ്റോനോട്ടിക്കൽ സിസ്റ്റം മുൻ ഡയറക്ടർ ജനറലും അഗ്നി 4 പ്രോജക്ട് ഡയറക്ടറുമായ ഡോ. ടെസി തോമസ്.
നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന അഞ്ചാമത് പ്രഭാഷ പരമ്പരയിൽ പ്രസംഗിക്കുകയായിരുന്നു അവർ. അഗ്നി- 4 മിസൈൽ പദ്ധതി ഇന്ത്യ വികസിപ്പിച്ചെടുത്ത ഒരു അന്തർദേശീയ ബാലിസ്റ്റിക് മിസൈലാണ്.
ഇത് ഇന്ത്യയുടെ തന്ത്രപ്രധാന ആയുധ ശേഖരത്തിലെ ഏറ്റവും ശക്തമായ മിസൈലുകളിൽ ഒന്നാണെന്നും. അഗ്നി പ്രോജക്ടിന്റെ പ്രധാന സവിശേഷതകൾ എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണെന്നും അവർ വ്യക്തമാക്കി.
വളരെ ഉയർന്ന കൃത്യതയോടെ ലക്ഷ്യം തുടരാനുള്ള കഴിവ് മിസൈലിനുണ്ടെന്നും ടെസി പറഞ്ഞു. പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ അധ്യക്ഷത വഹിച്ചു.
ജൂബിലി ആഘോഷ കമ്മറ്റി ജനറൽ കൺവീനർ ഫാ. നിതീഷ് വല്യയ്യത്ത്, പിടിഎ പ്രസിഡന്റ് ഡോ. ജോജു ജോൺ, വൈസ് പ്രിൻസിപ്പൽ ബിജോ ഗീവർഗീസ്, സീനിയർ അസിസ്റ്റന്റ് ഡോ. ജിബു തോമസ്, ജോജിമോൻ കെ. തോമസ്, ജൂബിലി പ്രോഗ്രാം കൺവീനർമാരായ ബിന്നി സാഹിതി, എഫ്. ജയിംസ്, ഡോ. വിസ്താമോൾ സൂസൻ, ലീന അലക്സ്, സുമ എന്നിവർ പങ്കെടുത്തു.