യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ
1494937
Monday, January 13, 2025 11:08 PM IST
പൂവാർ : യുവാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂവാർ അരുമാനൂർക്കട ലക്ഷം വീട് കോളനിയിൽ രാമചന്ദ്രന്റെ മകൻ രാജേഷ് (35) ആണ് മരിച്ചത്.
കൂലിപ്പണിക്കാരനായ രാജേഷ് പല വിധ രോഗത്തിന് ചികിത്സയിലായിരുന്നതായി നാട്ടുകാർ പറയുന്നു. നാല് മാസമായി പിതാവിനൊപ്പം താമസിക്കുകയായിരുന്നു. ഇൻ ക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ:രജിനി , ഒരു മകനുണ്ട്.