പ്രേംനസീർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ജഗതിക്ക്
1494400
Saturday, January 11, 2025 6:10 AM IST
തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി ഏർപ്പടുത്തിയിരിക്കുന്ന പ്രേംനസീർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നടൻ ജഗതി ശ്രീകുമാറിന്.
പ്രേംനസീറിന്റെ ചരമവാർഷിക ദിനമായ 16ന് വൈകുന്നേരം ആറിനു പ്രേംനസീർ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തിൽ തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന "ഹരിതം നിത്യഹരിതം' പരിപാടിയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുരസ്കാരം സമ്മാനിക്കും.
സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ചെയർമാൻ മധുപാൽ, ഭാരത് ഭവൻ മെന്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, സംവിധായകരായ രാജസേനൻ, സുരേഷ് ഉണ്ണിത്താൻ, തുളസിദാസ്, സിനിമാതാരങ്ങളായ ദിനേശ് പണിക്കർ, ശ്രീലത നന്പൂതിരി,
എം.ആർ. ഗോപകുമാർ, ഉദയ സമുദ്ര ചെയർമാൻ രാജശേഖരൻ നായർ, അരീക്കൽ ആയൂർ വേദാശുപത്രി ചെയർമാൻ ഡോ. സ്മിത്ത്കുമാർ, നിംസ് മെഡിസിറ്റി എം.ഡി. ഫൈസൽ ഖാൻ എന്നിവർ പങ്കെടുക്കും.