ലയണ്‍സ് ലൈഫ് വില്ലേജ് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി
1494407
Saturday, January 11, 2025 6:21 AM IST
കിളിമാനൂർ: 25 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന ലയണ്‍സ് ലൈഫ് വില്ലേജ് പദ്ധതിയുടെ ശിലാസ്ഥാപനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. ഭവനരഹിതരായ സാധാരണ ജനങ്ങളുടെ ജീവിതത്തെയാകെ മാറ്റിമറിച്ചതാണ് ലൈഫ് ഭവനപദ്ധതിയെന്നും ഇത് രാജ്യത്തിനാകെ മാതൃകയായെന്നും അദ്ദേഹം പറഞ്ഞു.
കിളിമാനൂര്‍ പോങ്ങനാട് എസ്എസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയിൽ ഒ.എസ്.അംബിക എംഎല്‍എ അധ്യക്ഷത വഹിച്ചു. കിളിമാനൂരിലെ തെന്നൂരില്‍, പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 1.43 ഏക്കറിലാണ് വീടൊരുക്കുന്നത്.
കിളിമാനൂര്‍ പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.ആര്. മനോജ്, വൈസ് പ്രസിഡന്റ് ഗിരിജ, ലൈഫ് മിഷന് ചീഫ് എക്സി ക്യൂട്ടീവ് ഓഫീസര്‍ സൂരജ് ഷാജി, എം.എ വഹാബ്, ബേബി സുധ, എം.ജയകാന്ത്, കൊട്ടറ മോഹൻകുമാർ, വി. ഉഷാകുമാരി, ബൻഷബഷീർ, ജെ. സജികുമാർ, ടി.ആർ. സുമാദേവി, എസ്.ജോഷി,
എ.മുരളീധരൻ, കെ. ലാലു, ജി.രാധാകൃഷ്ണൻ, സിഡിഎസ് ചെയർപേഴ്സൺ ടി.എസ് അൽസി, അനുപ് തോട്ടത്തിൽ, സബീന, എസ്.അൻവർ ഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു.