പുതുവത്സര സംഗീതോത്സവം ഇന്ന്
1494553
Sunday, January 12, 2025 2:40 AM IST
തിരുവനന്തപുരം: മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ബി.ചന്ദ്രബാബുവിന്റെ 27-ാമത് പുതുവത്സര സംഗീതോത്സവം ഇന്നു നടക്കും.
തൈക്കാട് ഭാരത് ഭവനിൽ രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടക്കുന്ന കാർണാടക സംഗീതകച്ചേരിയിൽ ചന്ദ്രബാബുവും അൻപതോളം ശിഷ്യരും പങ്കെടുക്കും. പ്രമുഖ കർണാടക സംഗീതജ്ഞ ഡോ. കെ.ഓമനക്കുട്ടി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.
രാഷ്ട്രീയ കലാ- സാംസ്കാരിക രംഗത്തെ 27 പ്രമുഖർ തിരിതെളിയിച്ചാണ് സംഗീതാർച്ചനയ്ക്കു തുടക്കും കുറിക്കുന്നത്. കഴിഞ്ഞ 26 വർഷവും തുടർച്ചയായി നടക്കുന്ന സംഗീതോത്സവത്തിൽ വ്യത്യസ്തരായ മൃദംഗ വിദ്വാൻമാരാണ് പങ്കെടുത്തത്. ഇത്തവണ മൃദംഗ വിദുഷിയായ ചാരു ഹരിഹരനാണ് താളമേളമേക്കുന്നത്. പ്രശസ്ത പിന്നണി ഗായികയും കർണാടക സംഗീതജ്ഞയുമായ ഡോ.ബി. അരുന്ധതിയുടെ മകളാണ് യുവ മൃദംഗ വാദകയായ ചാരു ഹരിഹരൻ. വയലിനിൽ പ്രഫ. എസ്. ഈശ്വരവർമയും ഘടത്തിൽ അഞ്ചൽ കൃഷ്ണ അയ്യരും ഗഞ്ചിറയിൽ ആൽഫി ജോസും അകന്പടിയാകും.