ഉദ്ഘാടനം കഴിഞ്ഞിട്ട് മൂന്നു വർഷം : പ്രവർത്തനം ആരംഭിക്കാത്ത ശ്മശാനത്തിൽ റീത്ത്വച്ച് യൂത്ത്കോൺഗ്രസ്
1494409
Saturday, January 11, 2025 6:21 AM IST
വെള്ളറട: ഉദ്ഘാടനം കഴിഞ്ഞിട്ട് മൂന്നു വർഷം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാത്ത ശ്മശാനത്തിൽ റീത്ത് വച്ച് യൂത്ത്കോൺഗ്രസ് പ്രതിഷേധം.
മൂന്ന് വർഷത്തിനു മുന്നേ 23 ലക്ഷത്തിന് മുകളിൽ ചെലവാക്കിയായിരുന്നു ആര്യന്‍കോട് പഞ്ചായത്ത് ഭരണസമിതി സ്മശാനത്തിനായി കെട്ടിടം നിർമിച്ചത്. കെട്ടിടം ഇപ്പോൾ കാടുകയറി നശിച്ച നിലയിലാണെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു.
അടിയന്തരമായി കെട്ടിടം പ്രവര്‍ത്തന സജമാക്കണമെന്ന് ആവശ്യപെട്ടുകോണ്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് ആര്യന്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധം നിയോജക മണ്ഡലം പ്രസിഡന്റ് ബ്രമിന് ചന്ദ്രന് ഉദ്ഘാടനം ചെയ്തു. സാം കുമാര്‍ ആലുംകുഴി, സുഗതന്, അജേഷ്, ആല്ഫിന്, സാം കുമാര്‍, വൈശാഖ്, മൈലച്ചല് അക്ഷയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.