ഔദ്യോഗിക ഭാഷാ സെമിനാറും ഹിന്ദി ഉപന്യാസ മത്സരവും
1494404
Saturday, January 11, 2025 6:21 AM IST
തിരുവനന്തപുരം: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം റീജിയണൽ ഓഫീസ്, കേരള ഹിന്ദി പ്രചാര സഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ഹിന്ദി ദിനത്തിൽ ഔദ്യോഗിക ഭാഷാ സെമിനാറും ഹിന്ദി ഉപന്യാസ മത്സരവും സംഘടിപ്പിച്ചു. തിരുവനന്തപുരം കേരള ഹിന്ദി പ്രചാരസഭ സെക്രട്ടറി അഡ്വ. ബി. മധു പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ തൈക്കാട് ബ്രാഞ്ച് ചീഫ് മാനേജർ മാത്യു രാജു, ബ്രാഞ്ച് മാനേജർ രമ്യ സുന്ദരം എന്നിവർ പങ്കെടുത്തു. കേരള ഹിന്ദി പ്രചാരസഭ ഡോ. മധുബാല ജയചന്ദ്രൻ വിദ്യാർഥികളെ അഭിസംബോധന ചെയ്തു. യൂണിയൻ ബാങ്ക് സീനിയർ മാനേജർ കെ. രാജേഷ് ഔദ്യോഗിക ഭാഷയെക്കുറിച്ചു പ്രസംഗിച്ചു. ഹിന്ദി ഉപന്യാസ മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.