കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി
1494541
Sunday, January 12, 2025 2:40 AM IST
കോവളം : കോവളത്ത് കടലിൽ കുളിക്കവെ അടിയൊഴുക്കിൽപെട്ട യുവാവിനെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. ഡൽഹി സ്വദേശി ആമിർ (22) ആണ് കടലിൽ കുളിക്കുന്നതിനിടെ അടിയൊഴുക്കിൽപെട്ടത്. ഇന്നല ഇടക്കല്ലിന് സമീപത്തെ ബീച്ചിന് സമീപം കടലിൽ കുളിച്ചുകൊണ്ടിരിക്കവേ ശക്തമായ തിരയടിച്ച് അടിയൊഴുക്കിൽ പെടുകയായിരുന്നു.
സംഭവം കണ്ട ലൈഫ് ഗാർഡുകളായ എം. വിജയൻ, റോബിൻസൺ എന്നിവർ ചേർന്ന് യുവാവിനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു.