പൂ​ന്തു​റ: മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച കു​റ്റ​ത്തി​നു പൂ​ന്തു​റ പോ​ലീ​സ് പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ റി​സ​പ്ഷ​നി​ലെ ഗ്ലാ​സ് ത​ല​കൊ​ണ്ട് ഇ​ടി​ച്ചു പൊ​ട്ടി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃഷ്ടിച്ചു. പൂ​ന്തു​റ അ​മ്പ​ല​ത്ത​റ മി​ത്ര ന​ഗ​ര്‍ ടി​സി - 48/ 319 ഷ​ഹീ​ന്‍ മ​ന്‍​സി​ലി​ല്‍ മാ​ഹീ​ന്‍റെ മ​ക​ന്‍ ഷ​ഹി​ന്‍ (31) ആ​ണ് ഗ്ലാ​സ് ത​ക​ര്‍​ത്ത​ത്.

കഴി ഞ്ഞ ദിവസം രാ​ത്രി 9.30 ഓ​ടെ മു​ട്ട​ത്ത​റ ഭാ​ഗ​ത്ത് പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ ഷ​ഹീ​ന്‍ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​താ​യി പോ​ലീ​സ്‌​ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണു സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​നും സ്റ്റേ​ഷ​നി​ലെ ഗ്ലാ​സ് ത​ക​ര്‍​ത്ത​തി​നും ഇ​യാ​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ശ​നി​യാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.