മോഡൽ പാർലമെന്റും ബെസ്റ്റ് പാർലമെന്റേറിയൻ ക്യാന്പും
1494546
Sunday, January 12, 2025 2:40 AM IST
തിരുവനന്തപുരം: പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ 2023-24 അധ്യയന വർഷം സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും നടത്തിയ യൂത്ത്/ മോഡൽ പാർലമെന്റ് മത്സരങ്ങളുടെ വിജയികൾ പങ്കെടുക്കുന്ന മോഡൽ പാർലമെന്റും സംസ്ഥാനതല ബെസ്റ്റ് പാർലമെന്േററിയൻ ക്യാന്പും 13, 14, 15 തീയതികളിൽ തിരുവനന്തപുരത്ത് നടത്തുന്നു.
13 ന് രാവിലെ 9.30ന് ഗവ. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിൽ മോഡൽ പാർലമെന്റിന്റെ റിപ്പീറ്റ് പെർഫോമൻസും 11 ന് അനുമോദന സമ്മേളനവും നടക്കം.
അനുമോദന സമ്മേളം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷതവഹിക്കും. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, ഡോ.ശശിതരൂർ എംപി, മേയർ ആര്യ രാജേന്ദ്രൻ, പാർലമെന്ററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണ സ്വാമി , എസ്.ആർ. ശക്തിധരൻ എന്നിവർ പരിപാടിയിൽ സംബന്ധിക്കും.