രണ്ടാമത് മൂട്ട് കോർട്ട് ഉദ്ഘാടനം ചെയ്തു
1494402
Saturday, January 11, 2025 6:10 AM IST
തിരുവനന്തപുരം: രണ്ടാമതു മാർ ഗ്രീഗോറിയോസ് ദേശീയ മൂട്ട് കോർട്ട് മത്സരങ്ങൾ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിത് ഉദ്ഘാടനം ചെയ്തു. മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ അധ്യക്ഷനായിരുന്നു.
സാമൂഹിക പ്രതിബദ്ധതയുള്ള അഭിഭാഷകർ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നീതി നിർവഹണം സാധാരണക്കാർക്കു പ്രാപ്യമായ രീതിയിൽ പുനരവതരിപ്പിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. പി.സി. ജോണ്, ഡയറക്ടർ ഫാ. അഡ്വ .ജോസഫ് വെണ്മാനത്ത്, അക്കാഡമിക് അഡ്വൈസർ ഡോ. തോമസ്കുട്ടി പനച്ചിക്കൽ എന്നിവർ പ്രസംഗിച്ചു.