തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന്‍റെ 77-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദീ​പി​ക​ദി​ന​പ​ത്രം വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ടാ​ൽ​റോ​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ക​ള​ർ ഇ​ന്ത്യ പെ​യി​ന്‍റിം​ഗ് മ​ത്സ​രം സീ​സ​ൺ- മൂ​ന്നി​ന്‍റെ ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ഇ​ന്നു ന​ട​ക്കും.

പ​ട്ടം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സി​ൽ രാ​വി​ലെ പ​ത്തി​നു ന​ട​ക്കു​ന്ന ച​ട​ങ്ങ് രാ​ഷ്ട​ദീ​പി​ക ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​ഫ്രാ​ൻ​സി​സ് ക്ലീ​റ്റ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​നെ​ൽ​സ​ൺ വ​ലി​യ​വീ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ദീ​പി​ക തി​രു​വ​ന​ന്ത​പു​രം റ​ഡി​ഡ​ന്‍റ് മാ​നേ​ജ​ർ മോ​ൺ. ഡോ. ​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് കോ​ർ​എ​പ്പി​സ്കോ​പ്പ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​സ് പ്രി​ൻ​സി​പ്പ​ൽ റാ​ണി എം. ​അ​ല​ക്സ് അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം ന​ൽ കും. ​ഇ.​വി. വ​ർ​ക്കി സ്വാ​ഗ​ത​വും ഡി​സി​എ​ൽ പ്ര​വി​ശ്യാ പ്ര​സി​ഡ​ന്‍റ് ആം​ബ്രോ​സ് പി. ​കു​ന്നി​ൽ ന​ന്ദി​യും പ​റ​യും.