മത്സ്യത്തൊഴിലാളികൾ കഞ്ഞിക്കലങ്ങളുമായി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി
1481177
Friday, November 22, 2024 7:10 AM IST
തിരുവനന്തപുരം: കേരളാ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ കഞ്ഞിക്കലങ്ങളുമായി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. മുതലപ്പൊഴിയിൽ മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുക, അവരുടെ കടങ്ങൾ എഴുതിത്തള്ളുക, അർഹമായ നഷ്ടപരിഹാരം നൽകുക, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ മത്സ്യത്തൊഴിലാളികളുടെ വിഹിതം വർധിപ്പിച്ചത് പിൻവലിക്കുക,
മത്സ്യകയറ്റുമതിക്കാരിൽ നിന്നും വിഹിതം പിടിച്ച് ക്ഷേമനിധി ബോർഡിന് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മത്സ്യത്തൊഴിലാളികൾ സെക്രട്ടേറിയറ്റിലേക്ക് മാർച്ചു നടത്തിയത്. കേരളാ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആന്റോ ഏലിയാസ് മാർച്ച് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വലേരിയൻ ഐസക്ക്, അൽഫോൻസ് അഞ്ചുതെങ്ങ്, ലിമാ സുനിൽ, ഗീതാ ബിജു, ഷാലറ്റ് ഹൃദയദാസ്, ഫാ. ഷിൻ, ഫെഡറേഷൻ വിദ്യാർഥി വിഭാഗ നേതാവായ അഡ്വ. മുഹ്മീന, ശരത് ചേലൂർ, മെറീന സുനിൽ മുതലപ്പൊഴിയിൽ മരണമടഞ്ഞ ലാസറിന്റെ മകൾ ലിന്റാ ഐസക്ക് എന്നിവർ പ്രസംഗിച്ചു