നെ​ടു​മ​ങ്ങാ​ട്: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ പിഎംഎ​വൈ (​ജി) പ​ദ്ധ​തി 2024-25 പ്ര​കാ​രം ആ​വാ​സ് പ്ല​സി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി അ​ടി​സ്ഥാ​ന അ​വ​ബോ​ധ പ​രി​ശീ​ല​ന​വും ഗു​ണ​ഭോ​ക്തൃ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് വി.​ അ​മ്പി​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ല്‍ ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ആ​ര്‍. ​ശ്രീ​മ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എ​സ്. സു​രേ​ഷ്കു​മാ​ർ, വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ഗ്രാ​മ-​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ജോ​യി​ന്‍റ് ബി​ഡി​ഒ (ആ​ര്‍എ​ച്ച്) എ​സ്. സു​ചി​ത്ര​ന്‍, എ​ക്‌​സ്റ്റ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ. രാ​ജീ​വ് എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളും ചേ​ര്‍​ന്നാ​ണ് പി​എം​എ​വൈ (​ജി) പ​ദ്ധ​തി പ്ര​കാ​രം ഭ​വ​ന​നി​ര്‍​മാണ​ത്തി​നു ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​ത്.