അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു
1480945
Thursday, November 21, 2024 10:45 PM IST
കാട്ടാക്കട: വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിള്ളി പങ്കജകസ്തൂരി ആശുപത്രിക്കടുത്ത് താമസിക്കുന്ന ദർശൻ (38) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടുകാർ വിളിച്ചിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് കൂട്ടുകാരെത്തി വാതിൽ തള്ളിത്തുറന്നാണ് അകത്തു കയറിയത് .കട്ടിലിൽ വായിൽ നുര വന്ന് അവശനിലയിൽ കണ്ടെത്തിയ ദർശനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാമറമാനായിരുന്നു ദർശൻ.