യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നു പേര് പിടിയില്‍
1481185
Friday, November 22, 2024 7:10 AM IST
പാറശാല: ചെങ്കല്‍ സ്വദേശിയായ യുവാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ അറസ്റ്റിലായി. കാട്ടാക്കട പൂവച്ചല്‍ കാപ്പിക്കാട് സ്വദേശികളായ ഷഹനാസ് (25) അജിത്ത് രാജ് (26), പൂവച്ചല്‍ കോട്ടക്കുഴി സ്വദേശി ശ്രീദിഷ് (25) എന്നിവരാണ് അറസ്റ്റിലായത്.
ചെങ്കല്‍ സ്വദേശിയായ യുവാവിനെ വസ്തു തര്‍ക്കത്തിന്റെ പേരില്‍ ക്വട്ടേഷന്‍ നല്കി വകവരുത്താന്‍ ശ്രമിച്ച കേസിലെ കുപ്രസിദ്ധ ഗുണ്ടകളായ ആട് സജി എന്ന് വിളിക്കുന്ന സജി കുമാര്‍, സുജിത്ത്, രവി, അജി എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
കേസിലെ ഒന്നാം പ്രതിയായ പോലീസ ഉദ്യോഗസ്ഥന് ബൈജു, മൂന്നാം പ്രതിയായ അഭിഭാഷകന് അഖില്‍ സുകുമാരന്‍ എന്നിവര്‍ ഒളിവിലാണ്. ഒളിവിലുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായും വൈകാതെ അറസ്റ്റ് ചെയ്യുമെന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.എസ്.സജി അറിയിച്ചു.
ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ എസ്ഐ എസ്. എസ്.ദിപു, സിവില്‍ പോലീസുകാരായ ഷാജന്, ജോസ്, അജിത്കുമാര്‍, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.