പേ​രൂ​ർ​ക്ക​ട: സ്കൂ​ട്ട​ർ മോ​ഷ​ണ കേ​സി​ലെ പ്ര​തി​യെ പൂ​ജ​പ്പു​ര പോ​ലീ​സ് പി​ടി​കൂ​ടി. വ​ട്ടി​യൂ​ർ​ക്കാ​വ് മൂ​ന്നാം​മൂ​ട് അ​ദ്ര​ക്കു​ഴി റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ നി​ഖി​ൽ (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 15ന് ​രാ​വി​ലെ 8.30നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

പൂ​ജ​പ്പു​ര സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ തി​രു​മ​ല കൈ​ര​ളി ന​ഗ​ർ അ​മ്മ ആ​ർ​ക്കേ​ഡി​ൽ താ​മ​സി​ക്കു​ന്ന സാ​ലു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്കൂ​ട്ട​ർ ആ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്.

മോ​ഷ്ടി​ക്ക​പ്പെ​ട്ട വാ​ഹ​നം നെ​യ്യാ​റ്റി​ൻ​ക​ര നെ​ല്ലി​മൂ​ടി​ന് സ​മീ​പം പൊ​ളി​ച്ചു വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​ന് പോ​ലീ​സി​ന് സ​ഹാ​യ​ക​മാ​യി.

പൂ​ജ​പ്പു​ര സി​ഐ പി. ​ഷാ​ജി​മോ​ൻ, എ​സ്ഐ സി. ​സ​ന്തോ​ഷ് കു​മാ​ർ, സി​പി​ഒ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​നു​രാ​ഗ്, അ​രു​ൺ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.