സൗജന്യ ശ്വാസകോശരോഗ അലർജി നിർണയ ക്യാമ്പ്
1480692
Thursday, November 21, 2024 3:02 AM IST
തിരുവനന്തപുരം: ലോക സിഒപിഡി ദിനത്തിന്റെ ഭാഗമായി നിംസ് മെഡിസിറ്റിയിൽ ശ്വാസകോശ രോഗഅലർജി നിർണയ ക്യാമ്പ് സംഘടിപ്പിച്ചത്.നിംസ് മെഡിസിറ്റി മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. മഞ്ജുതമ്പി അധ്യക്ഷത വഹിച്ച ചടങ്ങ് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്. കെ പ്രീജ ഉദ്ഘാടനം ചെയ്തു.
ഐഎംഎ നേമം ബ്രാഞ്ച് പ്രസിഡന്റും നിംസ് മെഡിസിറ്റി സീനിയർ സർജനുമായ ഡോ. ഇന്ദിരാമ്മ, പൾമണോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സന്ദീപ്, ഡോ. സ്മിത എന്നിവർ ബോധവത്കരണ സെമിനാർ നടത്തി. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് പ്രൈവറ്റ് ലിമിറ്റഡ് ടെർട്ടറി മാനേജർമായ ആർ.സി .നായർ, എസ്ബിഐ ഡവലപ്മെന്റ് മാനേജർ എസ്.എസ്.ശിൽപ്പ എന്നിവർ ആശംസകൾ അർപ്പിച്ചു. നിംസ് മെഡിസിറ്റി മീഡിയ കോർഡിനേറ്റർ പ്രദീപ് സ്വാഗതം ആശംസിച്ച ചടങ്ങിൽ നിംസ് മെഡിസിറ്റി സീനിയർ ഡയറ്റീഷ്യൻ എസ്. ശരണ്യ കൃതജ്ഞതയും രേഖപ്പെടുത്തി.