വട്ടിയൂര്‍ക്കാവ്-കുലശേഖരം റോഡ് ഉദ്ഘാടനം ചെയ്തു
1480690
Thursday, November 21, 2024 3:02 AM IST
പേരൂര്‍ക്കട: സംസ്ഥാനസര്‍ക്കാര്‍ ഫണ്ടില്‍ നിന്നു രണ്ട് കോടി രൂപ ചെലവിട്ട് നവീകരിച്ച വട്ടിയൂര്‍ക്കാവ്-കുലശേഖരം റോഡിന്റെ ഉദ്ഘാടനം കൊടുങ്ങാനൂര്‍ ജംഗ്ഷനില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. മലയോര ഹൈവേ 2026-ല്‍ യാഥാർഥ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ശാസ്തമംഗലം-മണ്ണറക്കോണം- വഴയില റോഡ് വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. വട്ടിയൂര്‍ക്കാവ് വികസനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ എല്ലാ രീതിയിലും ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
വി.കെ പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് ചീഫ് എൻജിനീയര്‍ അജിത് രാമചന്ദ്രന്, ട്രിഡ ചെയര്മാന് കെ.സി വിക്രമന്, വാര്‍ഡ് കൗണ്‍സിലര്‍മാരായ രമ, പത്മ തുടങ്ങിയവര്‍ പങ്കെടുത്തു.