ഒപി നിരക്കുവർധന പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും: എം.പി.സാജു
1480709
Thursday, November 21, 2024 3:02 AM IST
തിരുവനന്തപുരം : മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപി ടിക്കറ്റു ചാർജ് വർധനവു പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്നു സിഎംപി സംസ്ഥാന സെക്രട്ടറി എം.പി. സാജു. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ട സർക്കാർ തന്നെ ജനങ്ങളുടെ മേൽ ഭാരമേൽപ്പിക്കുന്ന അവസ്ഥയാണ് ഇന്നു കേരളത്തിൽ കണ്ടുവരുന്നത്.
ആശുപത്രി വികസനത്തിനു ഉപയോഗിക്കേണ്ട ഫണ്ട് സർക്കാർ മാറ്റി വിനിയോഗിക്കുന്നതു കൊണ്ടാണ് ഈ ഗതികേട് ജനങ്ങൾ അനുഭവിക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. സിഎംപി ജില്ലാ കമ്മറ്റി ആശുപത്രി സുപ്രണ്ട് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.പി.സാജു.
സിഎംപി ജില്ലാ സെക്രട്ടറി എം.ആർ. മനോജ്, വിനോദ് കുമാർ കെ, തിരുവല്ലം മോഹനൻ, വിശ്വനാഥൻ, മഹിളാ ഫെഡറേഷൻ നേതാവ് വി.ആർ. സിനി, കുമാരപുരം ശ്രീകണ്ഠൻ, സന്തോഷ് കുമാർ, നാൻസി പ്രഭാകർ, സാംബൻ സുരേഷ് ബാബു, നിക്കില്ലാസ് എന്നിവർ പ്രസംഗിച്ചു.