നേമം സഹകരണ ബാങ്ക് തട്ടിപ്പ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ഫ്രാൻസ്
1480706
Thursday, November 21, 2024 3:02 AM IST
നേമം: നേമം സർവീസ് സഹ കരണ ബാങ്കിൽ നടന്ന കോടികളുടെ നിക്ഷേപതട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് ഫ്രാൻസ് ആവശ്യപ്പെട്ടു. സിപിഎം പ്രാദേശിക നേതാക്കളായ ബാങ്ക് ഭാരവാഹികൾ അവരുടെ സ്വത്ത് വകകൾ തിരക്കിട്ട് കൈമാറ്റം ചെയ്യുന്നതായും വേണ്ടപ്പെട്ടവർക്ക് മാത്രം നിക്ഷേപങ്ങൾ മടക്കി നൽകുന്നതായും ആക്ഷേപമുണ്ട്. സഹകരണ വകുപ്പ് ബാങ്കിന്റെ നാളിതുവരെയുള്ള ഓഡിറ്റ് സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ഒരു നടപടികളും കൈക്കൊള്ളുന്നില്ലെന്നും.
ഈ സാഹചര്യത്തിൽ നിക്ഷേപ തട്ടിപ്പ് കേസ് അടിയന്തിരമായി ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് റെസിഡന്റ്സ് അസോസിയേഷൻ നേമം സെക്ടർ ഫ്രാൻസ് ഭാരവാഹികൾ മുഖ്യമന്ത്രിക്കും സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വി. ശിവൻകുട്ടിക്കും, സംസ്ഥാന പോലീസ് മേധാവിക്കും നിവേദനം നൽകി.
യോഗം വിളിക്കും
ബാങ്കിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പ്രത്യേക ഓണ്‍ലൈന്‍ മീറ്റിംഗ് വിളിക്കാന്‍ തീരുമാനിച്ചതായി സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. മുന്നൂറ്റിയമ്പതോളം നിക്ഷേപകരുടെ പരാതിയിന്മേല് നേമം പോലീസ് ഇരുന്നൂറിലധികം എഫ്ഐആര്‍ ഇട്ടിട്ടുണ്ട്.
ബാങ്കിലെ കണക്കുമകളുമായി ബന്ധപ്പെട്ട് ജോയിന്റ് രജിസ്ട്രാര്‍ രണ്ടുമാസത്തെ ഡേ-ബുക്ക് ഹാജരാക്കാന്‍ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കിലെ നിലവിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി രസിജ്ട്രാര്ക്കും ജോയിന്റ് രജിസ്ട്രാര്‍ക്കും പരാതി നല്‍കിയതായി സമരസമിതി നേതാക്കളായ രക്ഷാധികാരി മുജീബ് റഹ്മാനും കണ്‍വീനര്‍ കൈമനം സുരേഷും പറഞ്ഞു.