നാലു വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമം; മാതാവിന്റെ സുഹൃത്ത് അറസ്റ്റിൽ
1458009
Tuesday, October 1, 2024 5:59 AM IST
വെമ്പായം: നാലു വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മാതാവിന്റെ സുഹൃത്ത് അറസ്റ്റിൽ. കന്യാകുമാരി അരുമന കുരുർ ചാലക്കുടി വിളയിൽ വീട്ടിൽ വിൻസ് രാജ് (44) നെയാണ് വട്ടപ്പാറ പോലിസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ രണ്ടു വർഷമായി കുട്ടിയുടെ മാതാവിനൊ പ്പമായിരുന്നു താമസം. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തിയ പ്രതി കുട്ടിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും കഴുത്ത്ഞ്ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. നിലവിളി കേട്ടെത്തിയ നാട്ടുകാർ പോലിസിനെ വിവരമറിയിച്ചതിനെ തുടർന്ന് സിഐ ശ്രീജിത്ത്, എസ്ഐ ബിനി മോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ സംരക്ഷണത്തിനായി ചൈൽഡ് വെൽഫെയർ കമ്മിഷൻ മുൻപാകെ ഹാജരാക്കി.