എം. സുരേഷ് ബാബുവിന് ഭാരത് സേവക് ഹോണർ മാധ്യമ പുരസ്കാരം
1452216
Tuesday, September 10, 2024 6:21 AM IST
തിരുവനന്തപുരം: ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഭാരത് സേവക് സമാജിന്റെ ഭാരത് സേവക് ഹോണർ പുരസ്കാരത്തിനു രാഷ്ട്ര ദീപിക റിപ്പോർട്ടർ എം. സുരേഷ് ബാബു അർഹനായി.
രാഷ്ട്രദീപികയിൽ പ്രസിദ്ധീകരിച്ച പരമ്പരകളും വിവിധ വാർത്ത റിപ്പോർട്ടുകളുടെ മികവും പരിഗണിച്ചാണ് പുരസ്കാരം. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു 1952ല്‍ ഇന്ത്യാ ഗവണ്മെന്റിന്റെ ആസൂത്രണ കമ്മീഷനു കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരത് സേവക് സമാജ്.
രാജ്യത്ത് വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കു നൽകുന്ന പുരസ് കാരമാണ് ഭാരത് സേവക് ഹോണർ പുരസ്കാരം.
12ന് തിരുവനന്തപുരം കവടിയാർ സദ്ഭാവനാ ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുമെന്നു ന്യൂ ഡൽഹി സെൻട്രൽ ഭാരത് സേവക് സമാജ് അസിസ്റ്റന്റ് ഡയറക്ടർ ടി.പി. വിനോദ് അറിയിച്ചു.