കരമനയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
1444581
Tuesday, August 13, 2024 6:36 AM IST
നേമം: കരമനയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശി ഷറഫുദ്ദീന്റെ മകൻ സലീമി(44)നെയാണ് എസ്റ്റേറ്റ് റോഡിലെ കരമനയാറിന്റെ മലമേൽക്കുന്ന് ഭാഗത്ത് കാണാതായത്. ഇന്നലെ വൈകുന്നേരം 4.30ന് ജോലി കഴിഞ്ഞ് ഇയാൾ സുഹൃത്ത് ദീപക്കിനൊപ്പമാണ് കുളിക്കാനെത്തിയത്.
ചെങ്കൽചൂള ഫയർ സ്റ്റേഷനിൽ നിന്ന് സംഘമെത്തി തെരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫലമായി. ഇയാൾ എസ്റ്റേറ്റിനുള്ളിലെ സുഹൃത്തിനോടൊപ്പമായിരുന്നു കഴിഞ്ഞ കുറേനാളായി താമസിച്ചു വന്നത്. ചൊവ്വാഴ്ച് തെരച്ചിൽ വീണ്ടും തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.