കോടതിയിൽ നിന്നു രക്ഷപ്പെട്ട പോക്സോ കേസ് പ്രതി കാണാമറയത്ത്
1443977
Sunday, August 11, 2024 6:34 AM IST
പരവൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് അശ്ലീല പദപ്രയോഗം നടത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന വേട്ട അഭിജിത്ത് കോടതിയിൽ നിന്ന് രക്ഷപ്പെട്ടിട്ട് ഒരു ദിവസം. പരവൂർ പോലീസിന്റെ കൺമുന്നിലൂടെ പ്രതി നടന്നു പോയിട്ടും പ്രതിയെ പിടി കൂടാൻ കഴിഞ്ഞില്ലെന്ന ആരോപണം ശക്തമാണ്.
പരവൂര്‍ കൂനയില്‍ തോട്ടുംകര തൊടിയില്‍ വീട്ടില്‍ വേട്ട അഭിജിത്ത് എന്ന് അറിയപ്പെടുന്ന അഭിജിത്ത്(21) ആണ് രക്ഷപെട്ടത്. മറ്റൊരു പോക്സോ കേസ് കൂടി ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റിനായി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി-2 ജഡ്ജി മുന്‍പാകെ ഹാജരാക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച് ജഡ്ജിയുടെ ചേമ്പറിനു സമീപത്തെ വാതിലില്‍ക്കൂടി ഓടി രക്ഷപെടുകയായിരുന്നു.
കോടതി മതില് ചാടിക്കടന്ന് ആസൂത്രണ സമിതി ഓഫീസിനുള്ളില്‍ കൂടി കൊട്ടാരക്കുളം ഗണപതി ക്ഷേത്രം-ടിഡി റോഡില്‍ കൂടിയാണ് ഓടിമറഞ്ഞത്. പിന്നാലെ എത്തിയ പോലീസ് സമീപ സ്ഥലത്തെ കെട്ടിടങ്ങളിലും പറമ്പിലുമെല്ലാം തെരഞ്ഞെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
റെയിൽവേ ട്രാക്കിൽ കൂടി നടന്ന് പരവൂരിലെത്തി സപ്താഹം നടക്കുന്ന കുഴിക്കരത്താഴം ധർമശാസ്താക്ഷേത്രത്തിലെത്തി ഭക്ഷണം കഴിച്ചതായി വിവരമുണ്ട്. പോലീസ് കൊല്ലത്തും കൊട്ടിയം, ചാത്തന്നൂർ മേഖലകളിലും ബസിൽതെരച്ചില് നടത്തുമ്പോള്‍, ഇയാള്‍ പരവൂരിലെ വീട്ടിലെത്തി വസ്ത്രങ്ങള്‍ അടങ്ങിയ ബാഗുമായി രക്ഷപെട്ടു.
തൊട്ടുപിന്നാലെ പോലീസ് വീട്ടിലെത്തിയെങ്കിലും പിടികൂടാനായില്ല. പ്രതി ചാടിപ്പോയിട്ടും വീട് നിരീക്ഷിക്കാതിരുന്നത് പോലീസിന്റെ വീഴ്ചയായി. പോലീസ് ഇപ്പോൾ അഭിജിത്തിന്റെ ബന്ധുവീടുകളിലും മറ്റും പരിശോധന നടത്തുകയാണ്. കൺമുന്നിലൂടെ കടന്നു പോയ പ്രതിയെ പിടികൂടാൻ കഴിയാതിരുന്നത് പോലീസിന്റെ വലിയ വീഴ്ചയായി വിലയിരുത്തുന്നു.
സ്കൂള്‍ വിദ്യാര്‍ഥിനികളെ പിന്തുടര്ന്ന് അസഭ്യം പറഞ്ഞതിനും ലൈംഗിക ചുവയോടെ അശ്ലീല പദപ്രയോഗം നടത്തിയതിനുമാണ് ജൂലൈ 22ന് പരവൂര്‍ പോലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്.
പെണ്‍കുട്ടികളെ നിരന്തരം ശല്യം ചെയ്തു വന്നിരുന്ന ഇയാള്‍ക്കെതിരെ നിരവധി പരാതികളാണ് ഉള്ളത്.