ല​ക്ഷ്മിക്കുട്ടി അ​മ്മ​യെ ആ​ദ​രി​ച്ച് പൊൻ‌മുടി യുപി സ്കൂളിലെ കു​രു​ന്നു​ക​ൾ
Monday, July 1, 2024 6:26 AM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പത്മശ്രീ നൽകി ആദരിച്ച പാ​ര​മ്പ​ര്യ​വൈ​ദ്യ ല​ക്ഷ്മി​ക്കു​ട്ടി അ​മ്മ​യെ ഡോ​ക്ടേ​ഴ്സ് ദി​ന​ത്തി​ൽ സന്ദർശിച്ച് പൊ​ൻ​മു​ടി യു​പി​എ​സി​ലെ കു​രു​ന്നു​ക​ൾ. ആ​ശു​പ​ത്രി​ക​ളോ ഡോ​ക്ട​ർ​മാ​രോ ഇ​ല്ലാ​തി​രു​ന്ന ക​ല്ലാ​ർ, പൊ​ൻ​മു​ടി ഭാ​ഗ​ങ്ങ​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ൾ​ക്കു പാ​ര​മ്പ​ര്യ വൈ​ദ്യ​ത്തി​ലൂ​ടെ രോ​ഗ​ശാ​ന്തി ന​ൽ​കി​യ ക​ല്ലാ​ർ മൊ​ട്ട​മൂ​ട് നി​വാ​സി​യാ​യ ല​ക്ഷ്മി​ക്കു​ട്ടി അ​മ്മ​യെ കാ​ണാ​നും കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​നു​മാ​ണു വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തി​യ​ത്.

കു​ട്ടി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു സ​ര​സ​മാ​യി ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കി​യ ല​ക്ഷ്മി​ക്കു​ട്ടി മു​ത്ത​ശി കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കാ​നും മ​റ​ന്നി​ല്ല. ര​ണ്ടു​ത​വ​ണ ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​തി​ഥി​യാ​യി പോ​യ​തി​ന്‍റെ വി​ശേ​ഷ​ങ്ങ​ളും ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ കു​ട്ടി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക കു​മാ​രി ല​ത, ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

​എ​സ്എം​സി ചെ​യ​ർ​മാ​ൻ പൊ​ന്മു​ടി പ്ര​കാ​ശ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.