ഡോ​ക്ടേ​ഴ്സ് ദി​ന​ത്തി​ല്‍ മാ​തൃ​ക​യാ​യി ശാ​ന്തി​ഗി​രി സി​ദ്ധ മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍
Tuesday, July 2, 2024 2:36 AM IST
പോ​ത്ത​ന്‍​കോ​ട് : ദേ​ശീ​യ ഡോ​ക്ട​ഴേ​സ് ദി​ന​ത്തി​ല്‍ ജീ​വ​കാ​രു​ണ്യ​ത്തി​ന്‍റെ മ​റ്റൊ​രു മു​ഖ​മാ​യി ശാ​ന്തി​ഗി​രി സി​ദ്ധ മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍. ശാ​ന്തി​ഗി​രി വാ​ര്‍​ഡി​ല്‍ കി​ട​പ്പു​രോ​ഗി​ക​ള്‍​ക്ക് സ​ഹാ​യ​ഹ​സ്തം ന​ൽ​കി​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ വേ​റി​ട്ട മാ​തൃ​ക​യാ​യ​ത് .

രോ​ഗി​ക​ൾ​ക്ക് വീ​ട്ടി​ലെ​ത്തി വീ​ല്‍​ച്ചെ​യ​റു​ക​ളും , വാ​ക്ക​റും ന​ല്‍​കി. യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള​ള പ്ര​ച​ര​ണ​ത്തി​ല്‍ പോ​സ്റ്റ​ര്‍, ബാ​ന​ര്‍ എ​ന്നി​വ​യ്കു​ള്ള തു​ക മാ​റ്റി​വെ​ച്ചാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ഹാ​യം ന​ല്‍​കു​ന്ന​തി​നു​ള്ള പ​ണം സ്വ​രൂ​പി​ച്ച​ത് .

പ്രി​ന്‍​സി​പ്പ​ൽ ഡോ.​ഡി.​കെ.​സൌ​ന്ദ​ര​രാ​ജ​ന്‍ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. മാ​ണി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​ര്‍.​സ​ഹീ​റ​ത്ത് ബീ​വി , എ​സ്. മ​ല്ലി​ക, സ​യ​ന്‍​സ് ക്ല​ബ് കോ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര​ഫ.​ഷീ​ജ.​എ​ന്‍ എ​ന്നി​വ​ർ പങ്കെടുത്തു.