കെ​എ​സ്ആ​ർ​ടി​സി സ​മു​ച്ച​യ​ത്തി​ലെ കൂ​ട്ട​ത്ത​ല്ല്: മൂ​ന്നുപേ​ർകൂ​ടി പി​ടി​യി​ൽ
Monday, July 1, 2024 6:26 AM IST
കാ​ട്ടാ​ക്ക​ട : കെ​എ​സ്ആ​ർ​ടി​സി വാ​ണി​ജ്യ​സ​മു​ച്ച​യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ട​ത്ത​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​ർ കൂ​ടി പി​ടി​യി​ലാ​യി. ഒ​രാ​ളെ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു. ക​ട്ട​യ്ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ബി​ൻ, അ​നു​രാ​ജ്, സ​ജി​ത് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ ഒ​ളി​വി​ലാ​യി​രു​ന്നു. ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ലാ​യ അ​ഭി​ഷേ​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കൂ​ട്ട​ത്ത​ല്ല്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

നെ​യ്യാ​ർ​ഡാം ആ​ർ​പി​എം സ​ഹ​ക​ര​ണ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ര​ണ്ടാം വ​ർ​ഷ ബി​ബി​എ വി​ദ്യാ​ർ​ഥി ആ​ദി​ശ്, ക്ലാ​സ് റ​പ്ര​സെ​ന്‍റ​റ്റീ​വും ര​ണ്ടാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​യു​മാ​യ അ​നു, ശ്രീ​റാം എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

കാ​ട്ടാ​ക്ക​ട ക​ട്ട​യ്‌​ക്കോ​ട് സ്വ​ദേ​ശി​യാ​യ അ​ഭി​ഷേ​കി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ അ​നു​വി​ന്‍റെ കൈ ​അ​ബ​ദ്ധ​ത്തി​ൽത​ട്ടി നി​ല​ത്തു വീ​ണ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു സം​ഘ​ർ​ഷം. തു​ട​ർ​ന്നു സം​ഘ​ർ​ഷം മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​ത്തി​നു​ശേ​ഷം പി​രി​ഞ്ഞു​പോ​യ അ​ഭി​ഷേ​ക് കാ​ട്ടാ​ക്ക​ട​യി​ലെ​ത്തി ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ പ​ത്തോ​ളം പേ​രു​മാ​യി കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ കാ​ത്തു നി​ൽ​ക്കു​ക​യും വൈ​കു​ന്നേ​രം നാ​ല​ര മ​ണി​യോ​ടെ ക്ലാ​സ് ക​ഴി​ഞ്ഞ് ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി​യ അ​നു​വി​നെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു.

ഈ ​സ​മ​യം അനുവിനൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ദി​ശ്, ശ്രീ​റാം എ​ന്നി​വ​ർ ഇ​തു ത​ട​യാ​ൻ ശ്ര​മി​ച്ച​തോ​ടെ ഇ​വ​ർ​ക്കും ക്രൂ​ര​മാ​യി മ​ർ​ദ​ന​മേ​ൽ​ക്കു​ക​യാ​യി​രു​ന്നു.