അ​ക്ഷ​ര​ശ്രീ പ​ഠി​താ​ക്ക​ളു​ടെ​ സം​ഗ​മ​വും പ​ച്ച​മ​ല​യാ​ളം കോ​ഴ്സ് ഉ​ദ്ഘാ​ട​ന​വും
Monday, July 1, 2024 6:26 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യും കേ​ര​ള സം​സ്ഥാ​ന സാ​ക്ഷ​ര​താ​മി​ഷ​ൻ അ​ഥോറി​റ്റി​യും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കി വ​രു​ന്ന അ​ക്ഷ​ര​ശ്രീ തു​ട​ർ​വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യി​ലെ തു​ല്യ​താ പ​ഠി​താ​ക്ക​ളു​ടെ​യും കോ-ഓ​ർ​ഡി​നേ​റ്റ​ർ​മാ​രു​ടെ​യും സം​ഗ​മ​വും പ​ച്ച​മ​ല​യാ​ളം കോ​ഴ്സ് ന​ഗ​ര​സ​ഭാ​ത​ല ഉ​ദ്ഘാ​ട​ന​വും പാ​ള​യം അ​യ്യ​ങ്കാ​ളി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.​

മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ ഉ​ദ് ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ർ പി.കെ. രാ​ജു​ അധ്യക്ഷത വഹിച്ചു. സാ​ക്ഷ​ര​താ​മി​ഷ​ൻ ഡ​യ​റ​ക്ട​ർ എ.ജി. ഒ​ലീ​ന മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

നി​കു​തി അ​പ്പീ​ൽ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​ള​യം രാ​ജ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ ക്ലൈ​മാ​സ് റൊ​സാ​രി​യോ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ് സ​ൺ ഷാ​ജി​താ നാ​സ​ർ, ന​ഗ​ര​സൂ​ത്ര​ണകാ​ര്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സു​ജാ​ദേ​വി, മ​രാ​മ​ത്തുകാ​ര്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മേ​ട​യി​ൽ വി​ക്ര​മ​ൻ, അ​ഡ്വ.​ രാ​ഖി ര​വി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ​ച്ച​മ​ല​യാ​ളം കോ​ഴ്സ്, ഗു​ഡ് ഇം​ഗ്ലീ​ഷ്, ഡി​ജി കേ​ര​ളം, ഫി​നാ​ൻ​ഷ്യ​ൽ സാ​ക്ഷ​ര​ത, പൗ​ര​ധ്വ​നി, ഏ​ഴാം ത​രം, പ​ത്താം​ത​രം, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി തു​ട​ങ്ങി​യ കോ​ഴ്സു​ക​ൾ ന​ഗ​ര​സ​ഭ അ​ക്ഷ​ര​ശ്രീ പ​ദ്ധ​തി​യി​ലൂ​ടെ സൗ​ജ​ന്യ​മാ​യി ന​ട​പ്പി​ലാ​ക്കു​ക​യാ​ണ്. ബി. സ​ജീ​വ്, കെ.വി. ര​തീ​ഷ്, ടി.വി. ശ്രീ​ജ​ൻ, സ​ജി​ത, വാ​ർ​ഡ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ, തു​ല്യ​താ പ​ഠി​താ​ക്ക​ൾ എന്നി​വ​ർ പ​ങ്കെ​ടു​ത്തു.