പ​ട്ടം എ​സ്‌​യു​ടി​യി​ൽ ദേ​ശീ​യ ഡോ​ക്ടേ​ഴ്സ് ദി​നം ആ​ച​രി​ച്ചു
Tuesday, July 2, 2024 2:36 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടം എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ൽ ദേ​ശീ​യ ഡോ​ക്ടേ​ഴ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ശു​പ​ത്രി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ആ​ഘോ​ഷം ന​ട​ത്തി. ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ല്‍ പ്ര​ഫ​ഷ​ണ​ലു​ക​ളു​ടെ അ​ര്‍​പ്പ​ണ​ബോ​ധ​ത്തെ​യും സേ​വ​ന​ത്തെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ കേ​ണ​ല്‍ രാ​ജീ​വ് മ​ണ്ണാ​ളി ന​ട​ത്തി​യ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ല്‍, ഡോ​ക്ട​ര്‍​മാ​രു​ടെ അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തെ​യും അ​ര്‍​പ്പ​ണ​ബോ​ധ​ത്തെ​യും അ​ഭി​ന​ന്ദി​ച്ചു. കേ​ര​ള ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. ഡോ. ​മോ​ഹ​ന​ന്‍ കു​ന്നു​മ്മ​ല്‍ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​കെ.​പി.​പൗ​ലോ​സ്, റേ​ഡി​യോ​ള​ജി സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​എം ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. വി​വി​ധ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റു​ക​ളെ​യും ഡി​എ​ന്‍​ബി പാ​സാ​യ​വ​രെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.
മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍ വി, ​ഡോ. ശ്രീ​രേ​ഖ പ​ണി​ക്ക​ര്‍ , ഡോ. ​എ​സ്. രാ​ജ​ല​ക്ഷ്മി , ഡോ. ​എ​സ്. പ്ര​മീ​ളാ ദേ​വി ഉ​ള്‍​പ്പെ​ടെ വി​വി​ധ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.