വൈദ്യുതി ലൈനിൽ മരംവീണു
Monday, July 1, 2024 6:26 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലുംപെട്ട് പു​റ​മ്പോ​ക്ക് ഭൂ​മി​യി​ൽനി​ന്ന മരം ഇ​ല​ക്ട്രി​ക് ലൈ​നി​നു മു​ക​ളി​ൽ വീ​ണു വൈ​ദ്യു​തി വി​ത​ര​ണം മുടങ്ങി. വെ​ഞ്ഞാ​റ​മൂ​ട് മ​ണ്ഡ​പ​കു​ന്നി​ലാ​യിരുന്നു സംഭവം. കനത്തകാറ്റിനെ തുടർന്ന് കൂ​റ്റ​ൻ പ​റ​ങ്കി​മാ​വ് മ​രം ക​ട​പു​ഴ​കി വൈ​ദ്യു​തി ലൈനിനുമു​ക​ളി​ൽ വീ​ഴുകയായിരുന്നു.

നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സു​രേ​ന്ദ്ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ നാ​ജി​മോ​ൻ, വി​നേ​ഷ്കു​മാ​ർ, മു​നീ​ർ, അ​നൂ​പ്, ഹോം ​ഗ​ർ​ഡ് മാ​രാ​യ അ​രു​ൺ എ​സ്. കു​റുപ്പ്, സ​തീ​ശ​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്ത് എ​ത്തി കട്ടർ‌ ഉപയോഗിച്ച് മരം മുറിച്ചുമാറ്റി പ്രശ്നം പരിഹരിച്ചു.