ല​ഹ​രി വി​രു​ദ്ധ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു
Tuesday, July 2, 2024 2:36 AM IST
നെ​ടു​മ​ങ്ങാ​ട് : ആ​ര്യ​നാ​ട് ജ​ന​മൈ​ത്രി പോ​ലീ​സ് ക​മ്മി​റ്റി​യും എ​സ്പി​സി യു​ണി​റ്റു​ക​ളും ചേ​ർ​ന്ന് ന​ട​ത്തി​യ ല​ഹ​രി വി​രു​ദ്ധ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ആ​ര്യ​നാ​ട് പാ​ലം ജം​ഗ്ഷ​നി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി​ജു​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ര്യ​നാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജെ.​ജി​നേ​ഷ് അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു. പി​ആ​ർ​ഒ മു​ഹ​മ്മ​ദ് ഷാ​ഫി, ബി.​സ​ന​ക​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ജെ.​ആ​ർ.​സു​നി​ത കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ജ​ന​മൈ​ത്രി അം​ഗ​ങ്ങ​ൾ, പോ​ലീ​സു​കാ​ർ, വി​വി​ധ സ്കൂ​ളു​ക​ളി​ലെ എ​സ്പി​സി കേ‍​ഡ​റ്റു​ക​ൾ, ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഘോ​ഷ​യാ​ത്ര​യി​ൽ ‍അ​ണി​നി​ര​ന്നു. ഘോ​ഷ​യാ​ത്ര ആ​ര്യ​നാ​ട് വി​ആ​ൻ​ഡ് എ​ച്ച്എ​സ്എ​സി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ന്ന ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് ആ​ര്യ​നാ​ട് ഇ​ൻ​സ്പെ​ക്ട​ർ ജെ.​ജി​നേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.