റ​വ​ന്യൂ ട​വ​റി​ലെ ലി​ഫ്റ്റ് പ്രവർത്തിക്കുന്നില്ല: ഭിന്നശേഷിക്കാരും വയോധികരും ഓഫീസിൽ എത്താൻ ബുദ്ധിമുട്ടുന്നു
Monday, July 1, 2024 6:36 AM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ കേ​ന്ദ്ര​മാ​യ റ​വ​ന്യൂ ട​വ​റി​ലെ ലി​ഫ്റ്റ് പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വി​ക​ലാം​ഗ​രും വാ​ർ​ധ​ക്യം ബാ​ധി​ച്ച​വ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധാ​ര​ണ​ക്കാ​ർ ഓ​ഫീ​സി​ൽ എ​ത്തി​പ്പെ​ടാ​ൻ ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ബു​ദ്ധി​മു​ട്ടി​ലാ​ണ്.

റ​വ​ന്യൂ ട​വ​ർ കെ​ട്ടി​ട​ത്തി​ൽ മാ​ലി​ന്യ സം​സ്ക​ര​ണം യ​ഥാ​വി​ധം ന​ട​ത്തു​വാ​നോ, ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​വാ​നോ ശ്ര​മി​ക്കു​ന്നി​ല്ല. ലി​ഫ്റ്റി​ന്‍റെ വി​ഷ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടെ ഉ​ട​ന​ടി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യൂ ട​വ​റി​ലെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച ലി​ഫ്റ്റി​ൽ റീ​ത്ത് വെ​ച്ച് പ്ര​തി​ഷേ​ധി​ച്ചു.​ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​ക്കു​ട്ട​ൻ നാ​യ​ർ നേ​തൃ​ത്വം ന​ൽ​കി.

ജി​ല്ലാ സെ​ക്ര​ട്ട​റി ഷി​നു നെ​ട്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു, അ​ഫ്സ​ൽ വാ​ളി​ക്കോ​ട്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ,ഷാ​ഹിം, ഫൈ​സ​ൽ, ഷാ​ജ​ഹാ​ൻ,അ​ഖി​ൽ പേ​രു​മ​ല,സോ​ണി, ഇ​മ്രാ​ൻ, അ​ഭി​ജി​ത്ത്, സു​ഫി​യാ​ൻ , വാ​ണ്ട് സ​തീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.