സ​ർ​ക്കാ​രി​നെ​തി​രെ ശ​യ​ന​പ്ര​ദ​ക്ഷി​ണം ന​ട​ത്തി സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​ക്‌ഷ​ൻ കൗ​ണ്‍​സി​ൽ
Tuesday, July 2, 2024 2:36 AM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​വീ​ഴ്ച​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും ശ​യ​ന​പ്ര​ദ​ക്ഷി​ണം ന​ട​ത്തി സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​ക്‌ഷ​ൻ കൗ​ണ്‍​സി​ൽ. മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശ​യ​ന പ്ര​ദി​ക്ഷ​ണം ന​ട​ത്തേ​ണ്ട​ത് ജീ​വ​ന​ക്കാ​രല്ല, മു​ഖ്യ​മ​ന്ത്രിയാണ്. ജ​ന​ങ്ങ​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ജീ​വി​തം ദു​സ​ഹ​മാ​ക്കി​യ​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്. അ​ത്ര​യ്ക്കും അ​തി​ക്ര​മ​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്നത്. അക്കാര്യത്തിൽ ശ​രി​യാ​യ ദി​ശ​യി​ൽ യാ​തൊ​ന്നും മുഖ്യമന്ത്രി ചെയ്യുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.

ശ​ന്പ​ള പ​രി​ഷ്ക​ര​ണം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കു​ക, ആ​റു ഗ​ഡു ഡി​എ അ​നു​വ​ദി​ക്കു​ക, ലീ​വ് സ​റ​ണ്ട​ർ പു​ന​ഃ​സ്ഥാ​പി​ക്കു​ക, 2019 ലെ ​ശ​ന്പ​ള പ​രി​ഷ്ക​ര​ണ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ എം.​എ​സ്. ഇ​ർ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. പു​രു​ഷോ​ത്ത​മ​ൻ, കേ​ര​ള ഫൈ​നാ​ൻ​സ് സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. മ​നോ​ജ്കു​മാ​ർ, കേ​ര​ള ലോ ​സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കു​മാ​രി അ​ജി​ത പി, ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​സ്. മോ​ഹ​ന​ച​ന്ദ്ര​ൻ, കെ.​എം. അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.