പേരൂര്‍ക്കട: ചില്ലറ വ്യാപാരത്തിനെത്തിച്ച മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് തമ്പാനൂര്‍ പോലീസിന്റെ പിടിയിലായി. പൂന്തുറ വി വണ്‍ നഗര്‍ ദീപം വീട്ടില്‍ ദിനു ജയന് (24) ആണ് പിടിയിലായത്.
തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനല്‍ കോമ്പൗണ്ടില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസുകളുടെ സ്റ്റാൻഡില്‍ നിന്നാണ് 100 ഗ്രാം മയക്കുമരുന്നുമായി ദിനു പിടിയിലായത്.
അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.