വിഴിഞ്ഞം : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ നാവിഗേഷൻ ചാർട്ട് ജോയിന്റ് ചീഫ് ഹൈഡ്രോഗ്രാഫർ ഓഫ് ഇന്ത്യ റിയർ അഡ്മിറൽ പിയുഷ് പോസെ വിഴിഞ്ഞം തുറമുഖ പ്രതിനിധികൾക്ക് കൈമാറിയതായി മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.
തുറമുഖവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും അടങ്ങുന്ന ആധികാരിക മാർഗരേഖയാണ് കൈമാറിയത്. വിഴിഞ്ഞത്തേക്ക് എത്തിച്ചേരുന്ന കപ്പലുകൾക്കും മറ്റ് യാനങ്ങൾക്കും ബർത്തിംഗ് സമയത്ത് ആവശ്യമായ സുരക്ഷാ വിവരങ്ങളും മറ്റ് അനുബന്ധ രേഖകളും ഇതിൻ നിന്നും മനസിലാക്കാനാകും.