കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ തു​രു​മ്പെ​ടു​ത്ത് നശിക്കുന്നെന്ന്
Saturday, September 28, 2024 6:54 AM IST
പേ​രൂ​ർ​ക്ക​ട: സ​ർ​ക്കാ​ർ​ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വി​നോ​ദ കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ തു​രു​മ്പെ​ടു​ത്ത് നശിക്കുന്ന തായി പരാതി.

വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ണ​റ​ക്കോ​ണം ഗ​വ. സ്കൂ​ളി​ലെ വി​നോ​ദോ​പാ​ധി​ക​ളാ​ണ് തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്ന​ത്. ആറ് മാ​സ​ത്തിലേറെയായി ഇ വ തകർന്ന നിലയിലാണ്. മ​ണ്ണ​റ​ക്കോ​ണം സ്കൂ​ളി​ൽ പിടി എ​യു​ടെ പ്ര​ത്യേ​ക താ​ത് പര്യ​പ്ര​കാ​ര​മാ​ണ് ക​ളി​ക്കോ​പ്പു​ക​ൾ വാ​ങ്ങി​യ​ത്.


കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ കേ​ടാ​കു​ന്ന​തി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ക്കു​ന്ന​തെന്ന് രക്ഷിതാക്കൾ പറയുന്നു. കു​ട്ടി​ക​ളു​ടെ കാ​യി​ക വി​ദ്യാ​ഭ്യാ​സം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ഉ​പ​ക​ര​ണ​ങ്ങ​ൾ അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്ത് ഉ​പ​യു​ക്ക​മാ​ക്ക​ണ​മെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ ആ​വ​ശ്യം.