പോ​ക്സോ കേ​സ് പ്ര​തി​യെ ആ​റു വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ചു
Saturday, September 28, 2024 7:10 AM IST
കാ​ട്ടാ​ക്ക​ട: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ലെ പ്ര​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും.

ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പൂ​ഴ​നാ​ട് വെ​ള്ളം​കൊ​ള്ളി വ​ട​ക്കേ​ക്ക​ര വീ​ട്ടി​ൽ രാ​ജ​ൻ (49)യാ​ണ് കാ​ട്ടാ​ക്ക​ട അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജ് ആ​ർ.​ര​മേ​ഷ് കു​മാ​ർ ആ​റ് വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 40,000രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ശി​ക്ഷി​ച്ച​ത്.

പെ​ൺ​കു​ട്ടി പ​ഠി​ക്കു​ന്ന സ്കൂ​ളി​ലെ അ​ധ‍്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ന​ൽ​കി​യ പ​രാ​തി​യി​ലാ​യി​രു​ന്നു പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ് ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​ പ്രതിയെ പിടികൂടിയത്.