മോ​ട്ടോ​റും റ​ബ​ര്‍ഷീ​റ്റും മോ​ഷ്ടി​ച്ച സം​ഘം പി​ടി​യി​ൽ
Friday, September 27, 2024 6:39 AM IST
വെ​ള്ള​റ​ട: കി​ണ​റു​ക​ളി​ലെ മോ​ട്ടോ​റും, വീ​ടു​ക​ളി​ല്‍ നി​ന്ന് റ​ബ​ര്‍ ഷീ​റ്റും ക​വ​രു​ന്ന ര​ണ്ടം​ഗ സം​ഘ​ത്തെ ആ​ര്യ​ങ്കോ​ട് പോ​ലീ​സ് പി​ടി​കൂ​ടി. ആ​ര്യ​ങ്കോ​ട് പോ​ലീ​സ് പ​രി​ധി​യി​ല്‍ ഡി​ക്രൂ​സ് എ​ന്ന് വി​ളി​ക്കു​ന്ന രാ​ജ​ന്‍ (44) നേ​യും വി​ജി​ന്‍ (42)യു​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മോ​ഷ്ടി​ക്കു​ന്ന മോ​ട്ടോ​റു​ക​ളും റ​ബ​ര്‍ ഷീ​റ്റു​ക​ളും പ​ന​ച്ച​മൂ​ട്ടി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി മ​റി​ച്ചു വി​ൽ​കു​ക​യാ​യി​രു​ന്നു സം​ഘം. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ചോ​ദ‍്യം ചെ​യ്ത​തി​ൽ നി​ന്ന് മോ​ഷ​ണ വ​സ്ഥു​ക്ക​ൾ പ​ന​ച്ച​മൂ​ട്ടി​ലു​ള്ള ആ​ക്രി ക​ട​യി​ല്‍ നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.


ആ​ര്യ​ങ്കോ​ട് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ജീ​വ്, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശ്രീ​ഗോ​വി​ന്ദ്, ഗ്രേ​ഡ് എ​സ്ഐ ഷൈ​ലോ​ക്ക്, സി​പി​ഒ​മാ​രാ​യ ഗി​രീ​ഷ് കു​മാ​ര്‍ അ​ഖി​ലേ​ഷ് അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തെളിവെടുപ്പിനു ശേഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.